ഇൻഷ്വറൻസ് വേഴ്സസ് ഇൻവെസ്റ്റ്മെന്റ്

കെ.കെ. ജയകുമാർ
(പേഴ്സണൽ ഫിനാൻസ് അനിലിസ്റ്റും ഓൺട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇമെയിൽ : jayakumarkk8@gmail.com)
‘ഒരു പോളിസി എടുത്താൽ സേവിംഗ്സും സുരക്ഷയും ഒരുമിച്ചു കിട്ടും’എന്ന വിശ്വാസം പലർക്കും ഇന്നുമുണ്ട്. എന്നാൽ, വിശ്വാസമാണ് അനേകം കുടുംബങ്ങളെ സാമ്പത്തികമായി പിന്നോട്ടടിക്കുന്നത് എന്നതാണ് സത്യം. ഇൻഷ്വറൻസ് അത്യാവശ്യമാണ്. പക്ഷേ, ഇൻഷ്വറൻസും ഇൻവെസ്റ്റ്മെന്റും ഒരുമിച്ച് കാണരുത്. ശരിയായ പോളിസികൾ തിരഞ്ഞെടുത്താൽ ഇൻഷ്വറൻസ് നിങ്ങളുടെ കുടുംബത്തെ രക്ഷിക്കും. ശരിയായ ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻസ് സ്വീകരിച്ചാൽ നിങ്ങളുടെ ഭാവിയെ നിർമ്മിക്കും.
30 വയസുള്ള ഒരു ശമ്പള വരുമാനക്കാരൻ ഒരുലക്ഷം രൂപ വാർഷിക പ്രീമിയം നൽകുന്ന ഒരു എൻഡോവ്മെന്റ് ഇൻഷ്വറൻസ് പോളിസി എടുത്താൽ 20–25 വർഷങ്ങൾക്ക് ശേഷം മെച്യൂരിറ്റി തുകയായി കിട്ടുന്നത് ഒരു ശരാശരി 7 മുതൽ 8 ശതമാനം റിട്ടേൺ ആണ്. അതേ തുക നല്ല മ്യൂച്വലിൽ എസ്.ഐ.പി ആയി നിക്ഷേപിച്ചാൽ ദീർഘകാലത്തിൽ 12 മുതൽ 15 ശതമാനം വരെ വളർച്ചയുണ്ടാകും.
യുലിപ്, എൻഡോവ്മെന്റ് പോലുള്ള പോളിസികൾ ഇൻഷ്വറൻസും ഇൻവെസ്റ്റ്മെന്റും ചേർന്ന ഉത്പന്നങ്ങളാണ്. പക്ഷേ, ഇവയിൽ രണ്ടും ശരിയായി നടക്കാറില്ല. ഇൻഷ്വറൻസ് കവർ മതിയായതല്ല, ഇൻവെസ്റ്റ്മെന്റ് റിട്ടേൺ ശക്തവുമല്ല. ഫലത്തിൽ ’രണ്ടിനും മദ്ധ്യേ കുടുങ്ങിയ’ സാമ്പത്തിക ഉത്പന്നമായി അത് മാറുന്നു.
സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ധാരണയില്ലാത്ത ആളുകൾ ഇത്തരം പോളിസികൾ എടുക്കുന്നതിൽ തെറ്റില്ല. ഒരു നിക്ഷേപവും ഇല്ലാത്തതിനേക്കാൾ നല്ലതാണ് ഇൻഷ്വറൻസ് പോളിസികളെങ്കിലുമുള്ളത്.സ്വയം ചോദിക്കാം, വേണ്ടത് സുരക്ഷയോ സമ്പത്തോ?
Source link



