LATEST

രാജ്യം കുതിക്കുന്നു പരിഷ്‌കരണ എക്‌സ്‌പ്രസിൽ: നിർമ്മല സീതാരാമൻ


 ധനബിൽ ലോക്‌സഭയിൽ ശബ്‌ദവോട്ടോടെ പാസായിന്യൂഡൽഹി: രാജ്യം ഉത്തമ ബോദ്ധ്യത്തോടെയും വ്യക്തതയോടെയും പരിഷ്‌കരണ എക്‌സ്‌പ്രസിൽ കുതിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. ലോക്‌സഭയിലെ ധനബിൽ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അവർ. സാമ്പത്തികവളർച്ച, തൊഴിലവസരങ്ങൾ, വികസനം തുടങ്ങിയവ ലക്ഷ്യമിടുന്ന ധനബിൽ 32 ഭേദഗതികളോടെ ലോക്‌സഭയിൽ ശബ്‌ദവോട്ടോടെ പാസാക്കി. നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. അവിടെയും കടക്കുന്നതോടെ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ നടപ്പാക്കാൻ നിയമമാകും. 2008 മുതൽ ലോകത്ത് കടബാദ്ധ്യത 41 ശതമാനം വർദ്ധിച്ചപ്പോൾ, രാജ്യത്ത് കടബാദ്ധ്യത ജി.ഡി.പിയുടെ നാലു ശതമാനമായി കുറഞ്ഞുവെന്ന് നിർമ്മല പറഞ്ഞു. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള സാമ്പത്തിക വളർച്ചയെ പിന്തുണയ്‌ക്കാനാണ് ബിൽ. ചെറുകിട സംരംഭങ്ങൾ,​ കാർഷിക – സഹകരണ – ഉത്പാദന – വ്യവസായ മേഖലകൾ തുടങ്ങിയവയെ ശാക്തീകരിക്കും. വ്യാപാര ഇടനാഴികളുടെ വികസനം, ജലസേചന പദ്ധതികൾ, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്‌ക്കും ഊന്നൽ നൽകുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പോഷകാഹാരം, ഹരിത ഊർജ്ജം, ഡിജിറ്റൽ ഭരണം, നഗരവികസനം, കണക്‌ടിവിറ്റി എന്നിവയ്‌ക്കും മുൻഗണന. കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച നികുതി നിരക്കുകൾ,​ തീരുവകൾ എന്നിവ ബില്ലിൽ നിർദ്ദേശിക്കുന്നു. വ്യാപാരം സുഗമമാക്കുന്നതിന് കസ്റ്റംസ് പരിഷ്‌കാരങ്ങളുമുണ്ട്. സത്യസന്ധരായ നികുതിദായകർക്ക് അനാവശ്യ ബുദ്ധിമുട്ട് കുറച്ചെന്നും മന്ത്രി പറഞ്ഞു.ഡി.എം.കെ സർക്കാ‌ർ


Source link

Related Articles

Back to top button