LATEST

ഇത്രയും കാലം ചെയ്തിരുന്നത് തെറ്റായ രീതി; മരുന്നുകള്‍ക്ക് ഫലമില്ലാതെ പോകുകയോ ജീവന് ആപത്ത് സംഭവിക്കുകയോ ചെയ്‌തേക്കാം


ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന നമ്മുടെ സമൂഹത്തില്‍ മരുന്ന് കഴിക്കാത്തവര്‍ കുറവാണ്. എന്തെങ്കിലുമൊരു രോഗത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ എല്ലാ വീടുകളിലും ഉണ്ടാകും. എന്നാല്‍ വലിയ വില കൊടുത്ത് വാങ്ങിയ മരുന്ന് കഴിച്ചിട്ടും അസുഖത്തിന് വലിയ വ്യത്യാസമൊന്നുമില്ലെന്ന പരാതി പറയുന്നവരുമുണ്ട്. എന്നാല്‍ മരുന്നിന് ശരിയായ ഫലം കിട്ടാത്തതിന് കാരണം നമ്മുടെ തന്നെ ചില തെറ്റായ പ്രവണതകളാണെന്നാണ് പറയപ്പെടുന്നത്.മരുന്നുകള്‍ കഴിച്ചതിന് ശേഷം എന്ത് കഴിക്കുന്നു, കുടിക്കുന്നു എന്നത് വളരെ പ്രധാനമാണ്. തെറ്റായ രീതികള്‍ മരുന്നിന്റെ ഫലം കുറയ്ക്കുമെന്ന് മാത്രമല്ല ചിലപ്പോഴെങ്കിലും ജീവന് പോലും ആപത്തും വരുത്തിയേക്കാം. മരുന്നുകള്‍ കഴിച്ചതിന് ശേഷം എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് അത്തരത്തില്‍ തെറ്റായ ഒരു പ്രവണതയാണ്. എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ഇത് മരുന്നുകളുടെ പ്രഭാവത്തേയും സാരമായി ബാധിക്കും.മരുന്നിന് പിന്നാലെ ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍ പോലെ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കഴിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല. ഇവ മരുന്നുകളുടെ ഫലത്തെ ഗണ്യമായി കുറയ്ക്കും. മരുന്ന് കഴിച്ചതിന് ശേഷം കുറഞ്ഞത് രണ്ട് മണിക്കൂര്‍ നേരത്തേക്കെങ്കിലും കഫീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉചിതം. മരുന്നിന് ശേഷം മദ്യം കഴിക്കുന്ന ശീലം മരണത്തിന് പോലും വഴിവച്ചേക്കാം. മരുന്നുകളുമായി പ്രതിപ്രവര്‍ത്തനം നടത്താനുള്ള മദ്യത്തിന്റെ കഴിവ് ജീവന് പോലും ദോഷമാണ്.


Source link

Related Articles

Back to top button