ഇന്ത്യക്കാരുടെ ബിയറടി മുട്ടുമോ? പ്രശ്നം രൂക്ഷമായാൽ സർക്കാരിന് നഷ്ടം 1300 കോടി; കാരണം

പശ്ചിമേഷ്യയിൽ യുദ്ധം പുകഞ്ഞതോടെ ഓരോ രാജ്യങ്ങളിലും വിവിധ തരത്തിലുള്ള പ്രതിസന്ധികളാണ് നേരിടുന്നത്. എണ്ണ, പാചകവാതകം അടക്കമുള്ള ചരക്ക് ഗതാഗതങ്ങളെ യുദ്ധം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പാചകവാതകം കിട്ടാത്തതിനെ തുടർന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഹോട്ടലുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ടൂറിസം അടക്കമുള്ള മേഖലകളെ ഇരുട്ടിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ യുദ്ധം ഇന്ത്യയിലെ മദ്യപാനികളെയും ബിയർ നിർമ്മാതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.ബിയർ വിതരണം ചെയ്യുന്ന ഗ്ലാസ് കുപ്പികൾ, അലുമിനിയം കാനുകൾ എന്നിവയുടെ ലഭ്യതക്കുറവാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികൾക്ക് പ്രധാനകാരണം. ഹൈനെകെൻ, എബി ഇൻബെവ് തുടങ്ങിയ ആഗോള ബ്രൂവറുകൾ പാക്കേജിംഗ് ചെലവുകൾ 10 മുതൽ 12 ശതമാനം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഈ കൊടും വേനൽക്കാലത്ത് വരാനിരിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചും ഉണ്ടാകാനിടയുള്ള ക്ഷാമത്തെക്കുറിച്ചും കമ്പനികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.അലുമിനിയം കാനുകളുടെ ക്ഷാമം
ഇന്ത്യയിലെ ബിയർ വിൽപ്പനയുടെ 20 ശതമാനത്തോളം നടക്കുന്നത് അലുമിനിയം കാനുകളിലൂടെയാണ്. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഇത് 80 ശതമാനം വരെയാണ്. അലുമിനിയം കാനുകൾ നിർമ്മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെയും വിതരണ ശൃംഖലയെയും യുദ്ധം സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ഇറക്കുമതി ചെയ്യുന്ന അലുമിനിയം കാനുകൾക്ക് ബി.ഐ.എസ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരുന്നു. യുദ്ധം കാരണം അന്താരാഷ്ട്ര വിതരണക്കാർക്ക് ഈ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.
Source link


