LATEST

‘പിഷാരടി പെട്ടുവെന്ന് തോന്നുന്നു, അന്ന് ഇന്നസെന്റ് ചേട്ടൻ എന്നോട് പറഞ്ഞിരുന്നു’; തുറന്നുപറഞ്ഞ് ടിനി ടോം


കൊച്ചി: പാലക്കാട് രമേശ് പിഷാരടി ജയിച്ചുകഴിഞ്ഞാൽ എന്റെ ഭാഗ്യമാണെന്ന് നടനും സുഹൃത്തുമായ ടിനി ടോം. സുഹൃത്ത് എംഎൽഎയായി വരുന്നത് സന്തോഷമാണെന്നും അദ്ദേഹം നല്ല മനസിനുടമയാണെന്നും ടിനി ടോം ഒരു സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു. പാലക്കാട് വിജയിച്ചാൽ രമേശ് പിഷാരടിക്ക് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കാൻ പ്രതിഫലം വാങ്ങാൻ കഴിയില്ലല്ലോ എന്ന് ചോദിച്ചപ്പോൾ നടൻ ഇന്നസെന്റ് എംപിയായിരുന്നപ്പോൾ പങ്കുവച്ച അനുഭവത്തെക്കുറിച്ചാണ് ടിനി ടോം പറഞ്ഞത്.’ഉദ്ഘാടനത്തിന് നല്ല കാശ് വാങ്ങിച്ചുകൊണ്ടിരുന്ന ആളാണ് രമേശ് പിഷാരടി. ഇനി ഉദ്ഘാടനത്തിന് പോകുമ്പോൾ കാശ് മേടിക്കാൻ പറ്റില്ല. ഇന്നസെന്റ് ചേട്ടൻ എംപിയായിരുന്നപ്പോൾ എന്നോട് പറഞ്ഞിരുന്നു, ‘പണ്ട് അമ്പതിനായിരവും ഒരു ലക്ഷവുമെല്ലാം വാങ്ങിയിരുന്ന എന്നെ ഇപ്പോൾ ഇലക്ട്രിക് ശ്മശാനം ഉദ്ഘാടനം ചെയ്യാനാണ് വിളിക്കുന്നത്. അവിടെ ചെന്ന് ഒരുപാട് പേർ മരിക്കട്ടെയെന്ന് പറയാൻ കഴിയില്ലല്ലോ? പത്ത് പൈസ കിട്ടുകയുമില്ല. പ്രാക്കും കിട്ടും’- ഇന്നസെന്റ് പറഞ്ഞ കാര്യം ടിനി ഓർമ്മിച്ചു.’പിഷാരടി ഇപ്പോൾ പെട്ടുവെന്ന് തോന്നുന്നു. ജയിച്ചുകഴിഞ്ഞാൽ എന്റെ ഭാഗ്യമാണ്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്നാൽ അവന് ഒരിക്കലും ദേഷ്യം വരില്ല. വന്ന് തല്ലിയാലും ദേഷ്യം വരില്ലെന്ന് അവൻ പറയും. ഒരു രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണമാണ് ക്ഷമ’-ടിനി ടോം പറഞ്ഞു.


Source link

Related Articles

Back to top button