LATEST

‘ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി, പക്ഷേ, എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല’; ശ്രീവിദ്യയുടെ വീഡിയോ ചർച്ചയാകുന്നു


മലയാളികളുടെ പ്രിയപ്പെട്ട നടിയായ ശ്രീവിദ്യ മുല്ലച്ചേരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ജീവിതത്തിലും മാനസികമായും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് ശ്രീവിദ്യ വീഡിയോയിൽ പറയുന്നത്. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കിയെന്നും എന്നാൽ ഉള്ളിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെന്ന് ശ്രീവിദ്യ പറയുന്നു.ശ്രീവിദ്യയുടെ വാക്കുകളിലേക്ക്
‘ലൈഫ് എപ്പോഴും പെർഫെക്ട് ഒന്നുമല്ല. അങ്ങനെയൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. അത്ര പെർഫെക്ട് ആയിട്ട് ആരുടെയും ലൈഫ് പോകുന്നുണ്ടോ എന്നും പോലും എനിക്കറിയില്ല. ഞാൻ എപ്പോഴും സന്തോഷമായിട്ട് ഇരിക്കും. ലോകം ഇടിഞ്ഞുവീണാൽ പോലും എനിക്ക് സന്തോഷത്തോടെയിരിക്കാൻ കഴിയുമെന്നാണ് അമ്മ പറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഭയങ്കര സന്തോഷത്തിലാണ് ഞാൻ പോയിക്കൊണ്ടിരിക്കുന്നത്. കാരണം, ഒരു മനുഷ്യന്റെ ഏറ്റവും സന്തോഷം തോന്നിക്കുന്ന നിമിഷമാണ് വീട് വയ്ക്കുക എന്നത്. ആ ഒരു സ്വപ്നം പൂവണിഞ്ഞ് നിൽക്കുകയാണ് ഞാൻ.വർക്ക് ലൈഫ് ഭയങ്കര ഹാപ്പിയാണ്. പുതിയൊരു ഷോയിൽ ജോയിൻ ചെയ്യാൻ പോകുന്നു. എല്ലാം കൊണ്ടും ഭയങ്കര ഹാപ്പിയായി പോകുന്നു. പക്ഷേ, ഇതൊന്നും എനിക്ക് എൻജോയ് ചെയ്യാൻ എനിക്ക് പറ്റുന്നില്ല. ആർക്കെങ്കിലും ഇങ്ങനെയുണ്ടാകാറുണ്ടോ എന്ന് എനിക്കറിയില്ല. ആഗ്രഹിച്ചത് എല്ലാം ഉണ്ടെങ്കിലും മനസും ശരീരവും അത് ആക്സപ്റ്റ് ചെയ്യുന്നില്ല. ഇതിനൊരു സൊല്യൂഷൻ ഉണ്ടെങ്കിൽ ദയവ് ചെയ്ത് എനിക്ക് ആരെങ്കിലും പറഞ്ഞുതരൂ’- ശ്രീവിദ്യ പറഞ്ഞു.


Source link

Related Articles

Back to top button