NATIIONAL

കള്ളുഷാപ്പിൽ വന്യജീവിയെ സ്‌പെഷ്യൽ കറിവച്ചു, ചന്ദ്രനെയും അറുമുഖനെയും പിന്നാലെ തേടിയെത്തി വനംവകുപ്പ്


വടക്കഞ്ചേരി: കള്ളുഷാപ്പിൽ കീരിയിറച്ചി കറിവച്ച് വില്പന നടത്തിയ ഷാപ്പിലെ സഹായിയേയും കീരിയെ കെണിവച്ച് പിടികൂടിയ ആളെയും വനം വകുപ്പ് പിടികൂടി. മമ്പാട് സ്വദേശികളായ ചന്ദ്രൻ, ആറുമുഖൻ എന്നിവരെയാണ് പിടികൂടിയത്. മമ്പാട് കള്ളു ഷാപ്പിലായിരുന്നു സംഭവം. ആലത്തൂർ റേഞ്ച് ഓഫീസർ എൻ.സുബൈറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വടക്കഞ്ചേരി സെക്ഷൻ റേഞ്ച് ഓഫീസർ സലീമിന്റെ നേതൃത്വത്തിൽ ഷാപ്പിൽ പരിശോധന നടത്തി കീരിയിറച്ചി കണ്ടെടുത്തു. മംഗലം ഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം തുടർ നടപടികൾ സ്വീകരിച്ച് ആലത്തൂർ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button