‘സിനിമയിൽ വരുന്നതിന് മുൻപ് കുറേ ജോലികൾ ചെയ്തു; സ്റ്റാർബക്‌സിലും തുണിക്കടയിലുമൊക്കെ നിന്നിട്ടുണ്ട്’

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുൻപ് ചെയ്തിരുന്ന ജോലികളെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.’സിനിമയിൽ വരുന്നതിന് മുൻപ് കുറേ ജോലികൾ ചെയ്തിട്ടുണ്ട്. സ്റ്റാർബക്‌സിലും തുണിക്കടയിലുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നിരവധി ഐടി കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ലാപ്‌ടോപ് നന്നായി ഉപയോഗിക്കാൻ പോലുമറിയില്ല. ഐടി കമ്പനികളിൽ ട്രെയിനിംഗ് പിരീഡ് മാത്രമേ ജോലി ചെയ്തിട്ടുള്ളൂ’- എന്നാണ് ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്.ഏപ്രിൽ ഒമ്പതിനാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ടൊവിനോ എത്തുന്നത്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈമെന്റ് എന്ന ബാനറിൽ ചാണക്യ ചൈതന്യ ചരൺ എന്നിവർ ചേർന്നാണ് മലയാളം ഉൾപ്പടെ അഞ്ചുഭാഷകളിൽ റിലീസ് ആകുന്ന ‘പള്ളിച്ചട്ടമ്പി’ നിർമ്മിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ്.
Source link
