കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം: നിയമങ്ങൾ കടുപ്പിച്ച് ബ്രസീൽ

ബ്രസീലിയ: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ കടുപ്പിച്ച് ബ്രസീൽ. 16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രക്ഷിതാവിന്റെ അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിക്കണം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ തിരിച്ചറിയൽ രേഖകൾ അപ്ലോഡ് ചെയ്തോ ബയോമെട്രിക് ഫോട്ടോ പരിശോധനകൾ വഴിയോ കുട്ടികളുടെ പ്രായം സ്ഥിരീകരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.കുട്ടികൾക്കുള്ള ഉള്ളടക്കങ്ങളിൽ നിയന്ത്രണം വേണമെന്നും കഴിഞ്ഞ ആഴ്ച മുതൽ നടപ്പാക്കിത്തുടങ്ങിയ നിയമങ്ങളിൽ വ്യക്തമാക്കുന്നു. നിയമ വിരുദ്ധമോ അക്രമാസക്തമോ ആയ ഉള്ളടക്കങ്ങൾ കുട്ടികൾ കാണുന്നത് തടയാനാണ് നീക്കം. പുതിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് 90 ലക്ഷം ഡോളർ വരെ പിഴ ചുമത്തിയേക്കും. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതിലേക്കും നയിക്കും.നേരത്തെ, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ 16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ കുട്ടികൾ ഫോണിലേക്ക് മാത്രം ചുരുങ്ങിയെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെയും സ്വഭാവത്തെയും ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Source link