CINEMA
ജോസ് ആലുക്കാസ് ശുഭ മംഗല്യം വെഡ്ഡിംഗ് കളക്ഷനുകൾ

കൊച്ചി: പ്രമുഖ ജുവലറി ശൃംഖലയായ ജോസ് ആലുക്കാസ് വിവാഹവേളകൾ അവിസ്മരണീയമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരമ്പരാഗതവും സമകാലികവുമായ വധുവിനുള്ള ആഭരണങ്ങളുടെ ‘ശുഭ മംഗല്യം’ ശേഖരം വിപണിയിൽ അവതരിപ്പിച്ചു. ബ്രാൻഡ് അംബാസഡറും പ്രശസ്ത ഇന്ത്യൻ നടിയുമായ കീർത്തി സുരേഷ് ആണ് ഈ ശേഖരം പുറത്തിറക്കിയത്.
ഓരോ ആഭരണവും അതീവ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്തതും തലമുറകളോളം നിധിപോലെ സൂക്ഷിക്കാൻ കഴിയുന്നതുമാണെന്ന് പ്രകാശന ചടങ്ങിൽ കീർത്തി സുരേഷ് പറഞ്ഞു.
കുടുംബത്തെയും സ്നേഹത്തെയും പാരമ്പര്യത്തെയുംആഘോഷിക്കാൻ ഇതിലൂടെ അവസരമൊരുക്കുകയാണെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു.
Source link



