LATEST

കളമശേരിയിൽ നടന്നത് മാനഭംഗശ്രമം; പ്രതി കെ.എസ്.ഇ.ബി കരാർ തൊഴിലാളി


കളമശേരി: എച്ച്.എം.ടി കവലയിലെ റെയിൽവേ ക്രോസ് റോഡിൽ ഈ മാസം 15ന് യുവതിക്ക് നേരെയുണ്ടായത് മാനഭംഗശ്രമം. പാലക്കാട് അഗളിയിൽ നിന്ന് അറസ്റ്റിലായ അക്രമിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെരുമ്പാവൂരിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായ ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.യുവതി ശക്തമായി ചെറുത്തതിനെ തുട‌ർന്നാണ് പീഡനശ്രമം പരാജയപ്പെട്ടതെന്ന് പ്രതി സമ്മതിച്ചു. സംഭവ ദിവസം കവ‌ർച്ചാശ്രമത്തിനും പരിക്കേൽപ്പിച്ചതിനുമാണ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുത്തതോടെ സ്ത്വീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനുമുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തിരുന്നു.


Source link

Related Articles

Back to top button