LATEST

തിര. കമ്മീഷൻ ഉറപ്പ് പാലിക്കണം: സി.പി.എം


തിരുവനന്തപുരം: നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം വരെ അപേക്ഷ നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന ഉറപ്പ് പാലിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.എസ്.ഐ.ആറിന്റെ പേരിൽ ദശലക്ഷക്കണക്കിന് പേരെയാണ് വോട്ടർപ്പട്ടികയിൽ നിന്ന് നീക്കം ചെയ്തത്.. ഇതിന് പിന്നാലെയാണ് നിയമപരമായ സാദ്ധ്യതയുണ്ടായിട്ടും ആയിരക്കണക്കിന് പേരെ ഒഴിവാക്കാനുള്ള നീക്കം. പരമാവധി ആളുകളെ വോട്ടവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ട കമ്മീഷൻ, അതിന് വിരുദ്ധമായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button