LATEST
ലീഗ് കപ്പിൽ സിറ്റി മുത്തം

ലണ്ടൻ : മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ആഴ്സനലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് ലീഗ് കപ്പിൽ (കരബാവോ കപ്പ്) കിരീടമുയർത്തി. വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ രണ്ടാം പകുതിയിൽ നിക്കോ ഒറെയ്‌ലി നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് കിരീടം നൽകിയത്. 61,64 മിനിട്ടുകളിലായിരുന്നു നിക്കോയുടെ ഗോളുകൾ. റയാൻ ചെർക്കിയുടെ പാസിൽ നിന്നായിരുന്നു ആദ്യ ഗോൾ.മാത്യു നൂനസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഒൻപതാമത്തെ ലീഗ് കപ്പാണിത്. 10 കിരീടങ്ങൾ നേടിയിട്ടുള്ള ലിവർപൂൾ മാത്രമാണ് കിരീടങ്ങളുടെ എണ്ണത്തിൽ സിറ്റിയെക്കാൾ മുന്നിലുള്ളത്.1970, 1976, 2014, 2016, 2018, 2019, 2020, 2021 വർഷങ്ങളിലാണ് സിറ്റി ഇതിനുമുമ്പ് കിരീടം നേടിയത്.
Source link



