LATEST

തിളച്ചു തൂകി അമ്പലപ്പുഴപ്പോര്


ആലപ്പുഴ: ഒരു വശത്ത് സി.പി.എം വിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ, എതിരാളിയായി എൽ.ഡി.എഫിന്റെ എച്ച് സലാം, ഒപ്പം സുധാകരനുള്ള യു.ഡി.എഫ് പിന്തുണയും. അമ്പലപ്പുഴ പാൽപ്പായസം പോലെ തിളച്ച് തൂകുകയാണ് അമ്പലപ്പുഴയിലെ രാഷ്ട്രീയപ്പോര്. ജി. സുധാകരന്റെ സ്വതന്ത്രനായതോടെയുണ്ടായ രാഷ്ട്രീയ ഭൂകമ്പത്തിന്റെ അമ്പരപ്പിലാണ് പുന്നപ്രവയലാർ സമര ഭൂമികകൂടിയായ അമ്പലപ്പുഴ.മുഖ്യമന്ത്രിയുൾപ്പെടെ മുതിർന്ന സി.പി.എം നേതാക്കളുടെ വിമർശനത്തിന് അതേ നാണയത്തിലുള്ള ജി. സുധാകരന്റെ തിരിച്ചടിയും അമ്പലപ്പുഴയിൽ ചർച്ചയാകുന്നുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞാലും അമ്പലപ്പുഴ ഹോട്ട് സ്‌പോട്ടായിരിക്കുമെന്നുറപ്പ്.വർഗവഞ്ചകനെന്ന് വിശേഷിപ്പിച്ചാണ് ജി. സുധാകരനെ പാർട്ടി അവഗണിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് മണ്ഡലത്തിലുള്ള സ്വാധീനവും യു.ഡി.എഫിന്റെ പിന്തുണയും അതിജീവിക്കാനുള്ള തന്ത്രങ്ങളാണ് എച്ച്. സലാം പുറത്തെടുക്കുന്നത്. വോട്ടർമാരെക്കണ്ട് വസ്തുതകളും മണ്ഡലത്തിലെ വികസനവും തുടർഭരണത്തിന്റെ ആവശ്യകതയും ബോദ്ധ്യപ്പെടുത്തിയാണ് സലാമിന്റെ വോട്ടുപിടിത്തം. മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും മണ്ഡലത്തിൽ നടത്തുന്ന രാഷ്ട്രീയ വിശദീകരണങ്ങളും സുധാകരഭീഷണിയെ അതിജീവിക്കാൻ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ.


Source link

Related Articles

Back to top button