LATEST

67 കിലോ കഞ്ചാവുമായി പിടിയിൽ


തൃശൂർ: 67 കിലോയിലധികം കഞ്ചാവുമായി യുവാവ് ഡാൻസാഫ് സ്‌ക്വാഡിന്റെ പിടിയിൽ. വടക്കേക്കാട് സ്റ്റേഷൻ പരിധിയിലെ പുന്നയൂർക്കുളം കുമാരൻപടി റോഡ് പരിസരത്ത് നിന്നാണ് കോട്ടയം അതിരപ്പുഴ മുണ്ടകൈപാടം സ്വദേശിയായ മങ്കിലേറ്റുവീട്ടിൽ ലിന്റോ ജോസഫ് (39) പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്നുള്ള പരിശോധനയിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കഞ്ചാവ് പിടികൂടിയത്. ദേശീയപാതയ്ക്ക് കിഴക്കുള്ള സർവീസ് റോഡിൽ വച്ച് പൊന്നാനി ഭാഗത്തുനിന്നും ചാവക്കാട് ഭാഗത്തേക്ക് പോയിരുന്ന വാഹനത്തിൽ നിന്നാണ് സിറ്റി ഡാൻസാഫ് ടീം അംഗങ്ങൾ കഞ്ചാവ് കണ്ടെത്തിയത്. ഡ്രൈവറുടെ ക്യാബിനോട് ചേർന്ന് തകിടിൽ സ്‌ക്രൂ ചെയ്ത് പ്രത്യേകം തയ്യാറാക്കിയ അറയിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതിക്ക് കടുത്തുരുത്തി, പീച്ചി, ബേക്കൽ, എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പീച്ചി സ്റ്റേഷനിൽ ലഹരികടത്തുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് വീണ്ടും പിടിയിലാകുന്നത്.


Source link

Related Articles

Back to top button