LATEST

ബാങ്ക് ഒഫ് മഹാരാഷ്ട്ര പുതിയ ശാഖ പേരൂർക്കടയിൽ


തിരുവനന്തപുരം: ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ പുതിയ ശാഖ തിരുവനന്തപുരം പേരൂർക്കടയിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്കിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച എറണാകുളം സോണിന് കീഴിലുള്ള 62-ാമത് ശാഖയാണിത്. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് ഒഫ് മഹാരാഷ്ട്ര എറണാകുളം സോണൽ മാനേജർ പി. കാർത്തികേയൻ മുഖ്യാതിഥിയായിരുന്നു. പേരൂർക്കടയിലെ പുതിയ ശാഖയിലൂടെ അത്യാധുനിക ബാങ്കിംഗ് സേവനങ്ങളും വിവിധ വായ്പാ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.


Source link

Related Articles

Back to top button