LATEST

വെറും ഏഴ് രൂപ മുതല്‍ ഉത്പന്നങ്ങള്‍; കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന കച്ചവടം


തൊടുപുഴ: കനത്തവേനല്‍ ചൂടിനൊപ്പം ഉത്സവങ്ങളും പള്ളിപെരുന്നാളുകളും ആരംഭിച്ചതോടെ ഐസ്‌ക്രീം വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നു. നിരവധി ഐസ്‌ക്രീം ബ്രാന്‍ഡുകളാണ് വിവിധ രുചികളില്‍ വിപണിയിലുള്ളത്. സാധാരണ ഐസ്‌ക്രീമുകള്‍ക്കൊപ്പം വിവിധ ഫ്‌ലേവറുകളിലുള്ള ഫ്രൂട്ട്ബാര്‍, ചോക്കോബാര്‍, കോണ്‍, കുല്‍ഫി എന്നിവയും സ്ഥാനം പിടിച്ചിട്ടുണ്ട്. 20- 50 രൂപവരെയുള്ള ഐസ്‌ക്രീമുകളാണ് കൂടുതല്‍ വിറ്റു പോകുന്നത്. ഉത്സവ പറമ്പുകളില്‍ കമ്പനികള്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്ക് റിസ്‌ക് കുറവും ലാഭം കൂടുതലുമാണ്. ഫാമിലി പായ്ക്കുകളുടെ ആവശ്യവും കൂടിയിട്ടുണ്ട്.വാനില ഐസ്‌ക്രീമിനാണ് പ്രിയം കൂടുതല്‍. സിപ്പി ബാറുകള്‍ക്കും കോണുകള്‍ക്കും പുറമെ മില്‍ക്കീസ്, ഫ്രൂട്ടിക്കിള്‍ വിഭാഗങ്ങള്‍ക്കും ഡിമാന്‍ഡാണ്. ഉത്സവ- പെരുന്നാള്‍ പറമ്പുകളില്‍ വാഹനങ്ങളുമായി ദിവസങ്ങളോളം കിടന്നും പാതയോരങ്ങളില്‍ വാഹനമൊതുക്കിയും കച്ചവടം സജീവമാണ്. ബേക്കറികളിലും സ്റ്റേഷനറി കടകളിലും വരെ ഐസ്‌ക്രീമുകളും സിപ് അപ്പുകളും സുലഭമാണ്. ഇതിന് പുറമെ സൈക്കിളുകളില്‍ നാട്ടിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള കോല്‍ ഐസുകളും പായ്ക്കറ്റ് ഐസുകളും വേറെയുമുണ്ട്. അടുത്ത മഴക്കാലംവരെ ഐസ്‌ക്രീം വിപണി പൊടി പൊടിക്കുമെന്നുറപ്പ്.


Source link

Related Articles

Back to top button