LATEST

ആശ്വാസമില്ലാതെ ക്രൂഡോയിൽ വില


കൊച്ചി: അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിപണി ഇടപെടലുകളിലും ക്രൂഡോയിൽ വില താഴുന്നില്ല. ജി7 രാജ്യങ്ങൾ അധിക എണ്ണ ലഭ്യമാക്കിയിട്ടും റഷ്യൻ, ഇറാൻ എന്നിവയ്ക്കെതിരെ ഉപരോധം ഒഴിവാക്കിയിട്ടും ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുകയാണ്. ഇതോടെ ആഗോള ഇന്ധന പ്രതിസന്ധി ഒഴിവാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മർദ്ദമേറി.ഗൾഫ് രാജ്യങ്ങളിലെ ഇന്ധന ഉത്പാദന തടസങ്ങളും ഹോർമൂസ് കടലിടുക്കിലെ ഗതാഗതം നിലച്ചതും ലോകമൊട്ടാകെ നാണയപ്പെരുപ്പം അഞ്ച് ശതമാനം വരെ ഉയരാൻ ഇടയാക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വ്യാപാര കമ്മി കുതിച്ചുയരാനും നാണയ വിപണി തകർച്ച നേരിടാനും സാദ്ധ്യതയേറുകയാണ്. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നു. ലോകത്തിലെ മൊത്തം ചരക്കു ഗതാഗതത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമുസിലൂടെ കപ്പൽ നീക്കം തടസപ്പെട്ടതോടെ ഗൾഫ് മേഖലയിൽ നിന്നും ഇന്ധനം ലോക വിപണിയിലെത്താതായതാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്.


Source link

Related Articles

Back to top button