LATEST

പെയ്ഡ് പ്രീമിയർ എട്ട് കോടി കടന്നു; 24 മണിക്കൂറിൽ വിറ്റത് 87,000 ടിക്കറ്റുകൾ, വമ്പൻ ബുക്കിംഗ് കളക്ഷൻ നേടി ധുരന്ധർ 2


ആദിത്യ ധർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘ധുരന്ധർ: ദി റിവെഞ്ച്’ മാർച്ച് 19ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ശനിയാഴ്ച ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ആരംഭിച്ച ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പാണ് ഉണ്ടായത്.പെയ്ഡ് പ്രീമിയറുകൾ മാത്രം എട്ട് കോടി കവിഞ്ഞു. 24 മണിക്കൂറിനുള്ളിൽ വിവിധ ടിക്കറ്റ് പ്ലാറ്റ്ഫോമുകളിലൂടെ 87,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ധുരന്ധർ 2ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നാല് കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിച്ചുവെന്ന് ട്രേഡ് വെബ്സെെറ്റ് സാക്‌നിൽക്ക് റിപ്പോർട്ട് ചെയ്തു. ഇതിൽ 2.50 കോടി പിവിആർ, ഇനോക്‌സ്, സിനിപോളിസ് എന്നിവയിൽ നിന്ന് മാത്രം ലഭിച്ചു. ര​ൺ​വീ​ർ​ ​സിം​ഗ് ​ജ​സ്കി​ര​ത് ​സിം​ഗ് ​രം​ഗി​യാ​യും​ ​ഹം​സ​യാ​യും​ ​ഇ​ര​ട്ട​ ​അ​വ​താ​ര​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​ ​ധുരന്ധ​റിന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ച​രി​ത്ര​ത്തി​ൽ​ ​അ​ജ്ഞാ​ത​രാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​വ​മ്പ​ൻ​ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​ക​ഥ​യാ​ണ് ​പ​റ​യു​ന്ന​ത്.​ ഹി​ന്ദി​ ​സി​നി​മ​യു​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഹി​റ്റാ​യ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന് ​ശേ​ഷം​ ​എ​ത്തു​ന്ന​ ​ധുരന്ധർ ​ദ​ ​റി​വ​ഞ്ച് ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​കാ​ത്തി​രി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ്.​


Source link

Back to top button