CINEMA

നിലയുറക്കാതെ രൂപ

കൊച്ചി: രാജ്യത്തെ ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തുമ്പോഴും ഡോളറിനെതിരെ രൂപയ്ക്ക് അടിതെറ്റുന്നു. റിസർവ് ബാങ്ക് വിപണിയിൽ വലിയ തോതിൽ ഡോളർ വിറ്റഴിച്ചിട്ടും ഇന്നലെ രൂപയുടെ മൂല്യം എട്ട് പൈസ നഷ്‌ടത്തോടെ 89.30ലേക്ക് താഴ്ന്നു. ആഗോള വിപണിയിലെ ഊഹക്കച്ചവട സ്ഥാപനങ്ങൾ രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതിനാൽ രൂപ നില മെച്ചപ്പെടുത്തേണ്ട സാഹചര്യമാണ്. കഴിഞ്ഞ മാസങ്ങളിൽ കയറ്റുമതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും രൂപ ഏഷ്യയിലെ ഏറ്റവും ദുർബലമായ നാണയമായി മാറിയതിന് കാരണം ഊഹക്കച്ചവടക്കാരുടെ ഇടപെടലാണെന്ന് വിദേശ നാണയ വിപണിയിലുള്ളവർ പറയുന്നു.

ആഗോള വിപണിയിൽ ഡോളറിന്റെ സ്വീകാര്യതയ്ക്ക് മങ്ങൽ ഏൽക്കുന്നതിനാൽ അടുത്ത വർഷം രൂപ കരുത്താർജിക്കുമെന്നാണ് കയറ്റുമതിക്കാരുടെ പ്രതീക്ഷ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button