LATEST

 ബംഗാളിൽ വാക്പോര് രൂക്ഷംനരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്രക്കാരൻ: മമത


മമത ഭരണഘടനാ പദവി വഹിക്കാൻ യോഗ്യയല്ലെന്ന് ബി.ജെ.പികൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി മമതാ ബാനർജിയും ബി.ജെ.പിയും തമ്മിൽ വാക്പോര് രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും വലിയ നുഴഞ്ഞുകയറ്റക്കാരനെന്ന് ഇന്നലെ കൊൽക്കത്തയിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ മമത ആരോപിച്ചു. ബംഗാളിനെ ആക്രമിക്കുന്നവർ നരകത്തിലേക്ക് പോകുമെന്നും പറഞ്ഞു. തോൽക്കുമെന്ന ഭയം മമതയെ പിടികൂടിയിരിക്കുന്നുവെന്ന് ബി.ജെ.പി തിരിച്ചടിച്ചു. മോദിയുടെ നയങ്ങൾ ന്യൂനപക്ഷ വിരുദ്ധമാണെന്നുള്ള മമതയുടെ പരാമർശത്തെയും വിമർശിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നുഴഞ്ഞുകയറ്റക്കാരനെന്ന് വിളിക്കുന്ന മമതയ്‌ക്ക് ഭരണഘടനാ പദവി വഹിക്കാൻ യോഗ്യതയില്ലെന്ന് ബി.ജെ.പി നേതാവ് ശിശിർ ബജോരിയ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബംഗാളിലെ അനധികൃത കുടിയേറ്റം വലിയ വിഷയമാക്കുകയാണ് ബി.ജെ.പി. തൃണമൂൽ സർക്കാരിന്റെ ഭരണത്തിൻ കീഴിലാണ് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ശക്തമായതെന്നാണ് പ്രധാന ആരോപണം. എന്നാൽ തൃണമൂൽ കോൺഗ്രസ് ആരോപണങ്ങൾ നിഷേധിച്ചു. ബംഗാൾ അതിർത്തി കേന്ദ്രസേനയുടെ നിയന്ത്രണത്തിലാണെന്ന് പാർട്ടി പ്രതിരോധിക്കുന്നു. ‘അവകാശം തട്ടിയെടുക്കുന്നു”


Source link

Related Articles

Back to top button