LATEST

കേരളത്തിലെ 16 മണ്ഡലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, 2021ലും അക്കാര്യം സംഭവിച്ചു


തിരുവനന്തപുരം: മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയതോടെ പ്രചാരണരംഗത്ത് സജീവമാണ് സ്ഥാനാര്‍ത്ഥികള്‍. തിരഞ്ഞെടുപ്പിന് ഇനി വെറും 17 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അധികാരത്തില്‍ തുടരാന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും സാന്നിദ്ധ്യം ശക്തിപ്പെടുത്താന്‍ ബിജെപിയും രംഗത്തുണ്ട്. പല മണ്ഡലങ്ങളിലും ത്രികോണ മത്സരവും നടക്കുന്നുണ്ട്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ച അതേക്കാര്യം ഇത്തവണയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്.കേരളത്തിലെ 16 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ നേര്‍ക്കുനേര്‍ മത്സരിച്ച അതേ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ഇത്തവണയും പരസ്പരം പോരിനിറങ്ങുന്നത്. ഇതില്‍ നേരിയ വ്യത്യാസത്തിന് പരാജയമറിഞ്ഞവരും അപ്രതീക്ഷിത തോല്‍വി വഴങ്ങിയവരും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാമെന്ന് തോറ്റവര്‍ കണക്ക്കൂട്ടുമ്പോള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാണ് സിറ്റിംഗ് എംഎല്‍എമാരുടെ ശ്രമം.വടക്കേ അറ്റത്തെ മഞ്ചേശ്വരം മണ്ഡലമാണ് ഇതില്‍ ആദ്യം. യുഡിഎഫിനായി ലീഗിന്റെ എകെഎം അഷറഫും എന്‍ഡിഎക്കായി കെ സുരേന്ദ്രനുമാണ് ഇവിടെ മത്സരിക്കുന്നത്. 2021ല്‍ 745 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ ഐസി ബാലകൃഷ്ണനും സിപിഎമ്മിനായി എംഎസ് വിശ്വനാഥനുമാണ് പോരിനിറങ്ങുന്നത്. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും സിറ്റിംഗ് എംഎല്‍എ കുഞ്ഞഹമ്മദ് മാസ്റ്ററും തമ്മിലാണ് പോരാട്ടം. വെറും 333 വോട്ടുകള്‍ക്കാണ് 2021ല്‍ ഇടത് സ്ഥാനാര്‍ത്ഥി വിജയിച്ചത്.


Source link

Related Articles

Back to top button