LATEST
അമിതവേഗത്തിലെത്തിയ കാർ ഫ്ളൈ ഓവറിൽ നിന്ന് മറിഞ്ഞു, നാല് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിലെ കോലാറിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഫ്ളൈ ഓവറിൽ നിന്ന് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തിൽ ഇന്ന് പുലര്‍ച്ചെ 2.15നും 2.30നും ഇടയിലായിരുന്നു അപകടം. മരിച്ച നാലുപേരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറയുന്നത്. അമിതവേഗതയിൽ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്ന വിവരം.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച തിരുപ്പൂര്‍ ജില്ലയിലെ പെരുമനല്ലൂരിന് സമീപം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസ് ഒരു ലോറിയുടെ പിന്നില്‍ ഇടിച്ച് 37 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റിരുന്നു.
Source link



