LATEST
ഹോർമുസ് തുറക്കാൻ ട്രംപിന്റെ ഖാർഗ് തന്ത്രം

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണിത്.നാവിക ഉപരോധം സൃഷ്ടിച്ച് ഇറാന്റെ എണ്ണ ടാങ്കറുകൾ ദ്വീപിലെത്തുന്നത് തടയുന്നതടക്കം മറ്റ് മാർഗങ്ങളും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയിലുണ്ടെന്ന് അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഖാർഗിനെ ഉപയോഗിച്ച് ഹോർമുസ് തുറക്കാൻ ശ്രമിച്ചാൽ സാഹചര്യങ്ങൾ കൂടുതൽ വഷളാകും.
Source link



