മാലദ്വീപിൽ ബോട്ടപകടം: ഇന്ത്യൻ റാലി ഇതിഹാസം ഹരി സിംഗിനെ കാണാതായി, റെയ്മണ്ട് ചെയർമാന് പരിക്ക്

മുംബയ് : മാലദ്വീപിൽ വിനോദ സഞ്ചാരികളുടെ സ്പീഡ് ബോട്ട് മറിഞ്ഞ് ഇന്ത്യൻ റാലി ഇതിഹാസം ഹരി സിംഗ് അടക്കം രണ്ട് ഇന്ത്യക്കാരെ കാണാതായി. റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയയ്ക്ക് പരിക്ക്. കാണാതായവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് രാവിലെ ഫെലിദൂവിന് സമീപമായിരുന്നു സം അപകടം. അഞ്ച് ഇന്ത്യക്കാരും യു.എസ്, റഷ്യ സ്വദേശികളായ രണ്ട് സ്ത്രീകളുമാണ് ബോട്ടിലുണ്ടായിരുന്നത്. സിംഘാനിയയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബയിലെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് വക്താവ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Source link



