LATEST

മതിലിനകത്തും വാട്ടർ മീറ്ററിലും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പുകൾ; കടിയേറ്റാൽ മരണം ഉറപ്പ്, ഒടുവിൽ സംഭവിച്ചത്


തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമക്ഷേത്രത്തിനടുത്തുള്ള പാച്ചല്ലൂരിൽ നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ ഫോൺ കോൾ എത്തിയത്. ഒരു വലിയ മൂർഖൻ പാമ്പ് മതിലിനകത്ത് കയറിയിരിക്കുന്നു എന്നതായിരുന്നു സന്ദേശം. കെട്ടിയിട്ടിരുന്ന നായ്ക്കളുടെ മുന്നിലിരുന്ന പാമ്പ് പിന്നീട് കരിങ്കൽ മതിലിനുള്ളിലേക്ക് കയറി ഒളിക്കുകയായിരുന്നു.ഇതിനിടയിൽ അവിടെയുണ്ടായിരുന്നവർ കുറച്ച് കല്ലുകൾ ഇളക്കി മാറ്റിയതോടെ പാമ്പ് കൂടുതൽ ഉള്ളിലേക്ക് കയറി ഇരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ വാവാ സുരേഷ് കരിങ്കൽ മതിൽ പൊളിച്ചു പരിശോധിച്ചപ്പോൾ പ്രായം ചെന്ന ഒരു ആൺ മൂർഖനെ കണ്ടു. ഇതിനിടയിലാണ് പേട്ടയ്ക്കടുത്തുള്ള മറ്റൊരു വീട്ടിൽ നിന്നും വിളി വരുന്നത്. വാട്ടർ മീറ്ററിന്റെ സ്ലാബ് തുറന്ന വീട്ടുടമ മീറ്ററിന് മുകളിൽ ഇരിക്കുന്ന മൂർഖനെ കണ്ട് പരിഭ്രമിച്ച് വാവയെ വിളിക്കുകയായിരുന്നു. കരിങ്കൽ മതിലിനുള്ളിലെ പ്രായമുള്ള മൂർഖനെയും വാട്ടർ മീറ്ററിനുള്ളിലെ പാമ്പിനെയും പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.


Source link

Related Articles

Back to top button