മുടി വെട്ടിയതും പുതിയ ചെരുപ്പിട്ടതും പ്രശ്‌നമായി; പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദനം

കോഴിക്കോട്: പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ എട്ടാം ക്ലാസുകാരന് സീനിയർ വിദ്യാർത്ഥികളുടെ മർദനം. കോഴിക്കോട് മടവൂർ ചക്കാലക്കൽ സ്‌കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരായ 15 വിദ്യാർത്ഥികൾ ചേർന്നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്.പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ പിടിച്ചുകൊണ്ടുപോയി സ്‌കൂളിന് സമീപമുള്ള വിവിധയിടങ്ങളിൽ വച്ചാണ് മർദിച്ചത്. കുട്ടിയെ സ്‌കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും വിദ്യാർത്ഥികൾ അനുവദിച്ചില്ല. കുട്ടിയുടെ മൂക്കിൽ നിന്നും രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. മുടിവെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്‌താണ് വിദ്യാർത്ഥികൾ മർദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Source link



