LATEST

ബോധി ചിത്ത അവാർഡ് എസ്.ജോർജ് കുട്ടിക്ക്


തിരുവനന്തപുരം: ദക്ഷിണേന്ത്യൻ ബുദ്ധിസ്റ്റ് കൗൺസിൽ ഏർപ്പെടുത്തിയ ബോധി ചിത്ത അവാർഡിന് സെഫോളജിസ്റ്റും സ്വതന്ത്രമാദ്ധ്യമ പ്രവർത്തകനുമായ എസ്.ജോർജ് കുട്ടി അർഹനായി.ദേശീയ ബുദ്ധിസ്റ്റ് കൗൺസിലിന്റെ അംഗീകാരത്തോടെയുള്ള പരമോന്നത ബഹുമതിയാണിത്.കേരള മീഡിയ അക്കാ‌ഡമിയും കേരള ന്യൂനപക്ഷ കമ്മീഷനുമായി സഹകരിച്ച് 2024-25 കാലഘട്ടത്തിൽ ജോർജ് കുട്ടി നടത്തിയ സർവേ, കേരളത്തിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ ജീവിതാവസ്ഥയെ സംബന്ധിച്ച ആദ്യത്തെ ഔദ്യോഗികരേഖയായി കൗൺസിൽ വിലയിരുത്തി. ബുദ്ധ പൗർണിമ ഉപഹാരവും അനുമോദന പത്രവും ഒരുലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്കാരം.മെയ് 1ന് അമ്പലപ്പുഴ കരുമാടിക്കുട്ടനിൽ നടക്കുന്ന ബുദ്ധ പൂർണിമ മഹോത്സവത്തിൽ അവാർഡ്


Source link

Related Articles

Back to top button