LATEST

വെഞ്ഞാറമൂട്ടിൽ പാറക്കയറ്റിവന്ന  ടോറസ്  ലോറി  കാറിനും  ബെെക്കിനും  മുകളിലേക്ക്  മറിഞ്ഞു; ഒരു മരണം


തിരുവനന്തപുരം: പാറക്കയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരു മരണം. പിരപ്പൻകോട് – വെഞ്ഞാറമൂട് റിംഗ് റോഡിൽ കുന്നത്തുനടയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പാറയുമായി അമിത വേഗത്തിലെത്തിയ ടോറസ് ലോറി മതിലിലിടിച്ച് മറിയുകയായിരുന്നു. കാറും ബെെക്കും പൂർണമായും തകർന്നു. കാറ് വെട്ടിപൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചത്. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.


Source link

Related Articles

Back to top button