LATEST
കഞ്ചാവ് കച്ചവടം: പ്രതിക്ക് 4വർഷം തടവും പിഴയും

തിരുവനന്തപുരം: റോഡരികിൽ കഞ്ചാവ് കച്ചവടം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ,കോടതി നാല് വർഷം കഠിനതടവിനും 20000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു മാസം അധിക തടവ് അനുഭവിക്കണം.അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി വി.സിജു ഷേഖാണ് പ്രതിയെ ശിക്ഷിച്ചത്. തമിഴ്നാട് മധുര ഉസ്ലംപെട്ടി കീഴ്പെട്ടി മേൽതെരുവിൽ ആണ്ടി സ്വാമിയാണ് പ്രതി.
പേരൂർക്കട വഴയില ജംഗ്ഷനിൽ ക്രൈസ്റ്റ് നഗർ – പള്ളിമുക്ക് റോഡിന് സമീപത്താണ് പ്രതി കഞ്ചാവ് വില്പനയ്ക്ക് ശ്രമിച്ചത്.2017ലായിരുന്നു സംഭവം.പേരൂർക്കട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ബി.എസ്.രാജേഷ് ഹാജരായി.
Source link