LATEST

മുൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.ഡി.എയ്ക്കായി മത്സരിക്കുന്നു


തൊടുപുഴ: 2016ൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന അഡ്വ. റോയി വാരികാട്ട് തൊടുപുഴയിൽ എൻ.ഡി.എ സ്ഥാനാർത്ഥി . ട്വന്റി -20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണ് ഇന്നലെ കൊച്ചിയിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മുതിർന്ന അഭിഭാഷകനും മുല്ലപ്പെരിയാർ സംരക്ഷണ സമിതി നേതാവുമാണ്. റോയി തൊടുപുഴയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ 2016ലെ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 45823 വോട്ട് നേടിയാണ് വിജയിച്ചത്. പിന്നീട് മറ്റ് ചില പാർട്ടികളിൽ പ്രവർത്തിച്ച ശേഷം എൻ.സി.പിയിൽ (അജിത് പവാർ) ചേർന്നു. ഇവിടെ നിന്നാണ് ട്വന്റി 20യിൽ എത്തുന്നത്.


Source link

Related Articles

Back to top button