LATEST

രോഹിത് ശര്‍മ്മയ്ക്ക് ഇനി ‘പുതിയ’ റോള്‍; വെളിപ്പെടുത്തി പരിശീലകന്‍ രംഗത്ത്


മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സൂപ്പര്‍താരവുമായ രോഹിത് ശര്‍മ്മയ്ക്ക് ഇനി പുതിയ റോള്‍. ഐപിഎല്‍ ടീമായ മുംബയ് ഇന്ത്യന്‍സില്‍ ഇത്തവണ താരം വെറും ഇംപാക്ട് പ്ലെയര്‍ മാത്രമായിരിക്കില്ലെന്നും മുഴുവന്‍ സമയവും താരത്തെ ഗ്രൗണ്ടില്‍ കാണാന്‍ കഴിയുമെന്നും ടീമിന്റെ മുഖ്യപരിശീലകനായ മഹേള ജയവര്‍ധനെ വ്യക്തമാക്കി. സീസണിന് മുന്നോടിയായി നടന്ന ഒരു സ്വകാര്യ ചടങ്ങിലാണെ മഹേളയുടെ വെളിപ്പെടുത്തല്‍.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച രോഹിത് ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്തിനായി കളിക്കുന്നത്. അതുകൊണ്ട് തന്നെ കളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താരവും ആഗ്രഹിക്കുന്നുണ്ട്. 2025 ഐപിഎല്‍ സീസണില്‍ ബാറ്റ് ചെയ്യാന്‍ ഇംപാക്ട് പ്ലെയര്‍ ആയിട്ടാണ് താരത്തെ മുംബയ് ഇന്ത്യന്‍സ് മാനേജ്‌മെന്റ് ഉപയോഗിച്ചിരുന്നത്.2025 ഐപിഎല്‍ സീസണില്‍ രോഹിത്തിന് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാലും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടി വന്നതിനാലുമാണ് ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ടായി ഇറക്കിയത്. ടീമിന്റെ നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയിലേക്ക് മാറുന്ന ഘട്ടം കൂടിയായിരുന്നു അത്. ഈ വര്‍ഷം രോഹിത്തിനെ കൂടുതല്‍ സമയം മൈതാനത്ത് നിലനിര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രോഹിത് ടീമിലുണ്ടാകുന്നത് വലിയ സ്വാധീനം ചെലുത്തുമെന്നും ജയവര്‍ധനെ പറഞ്ഞു.


Source link

Related Articles

Back to top button