കേരളത്തിലെ ടാറ്റു സെന്ററുകളിലും ബ്യൂട്ടി പാർലറുകളിലും വ്യാപകമാകുന്നു, മലയാളികളെ കുരുക്കുന്ന ‘സാധനം’

കൊച്ചി: കഞ്ചാവും ചരസുമെല്ലാം പഴങ്കഥ. കേരളത്തിലേക്കൊഴുകുന്ന ന്യൂജെൻ ലഹരിയെ പൂട്ടിക്കെട്ടാൻ എക്സൈസ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ എക്സൈസ് നിരീക്ഷണവും ‘അടിമുടി’മാറുകയാണ്. തിരഞ്ഞെടുപ്പ് കാലത്തെ പ്രത്യേക പരിശോധനകൾ ബാറുകളിലും കള്ളുഷാപ്പുകളിലും ഡി.ജെ പാർട്ടികളിലും ഒതുങ്ങില്ല. എക്സൈസ് ഉദ്യോഗസ്ഥർ ജില്ലയിലെ ടാറ്റു സെന്ററുകളും ബ്യൂട്ടി പാർലറുകളും പരിശോധിക്കും.ഇതാദ്യമായാണ് ടാറ്റു സെന്ററുകൾ എക്സൈസിന്റെ റഡാറിൽ പെടുന്നത്. തിരുമ്മൽ കേന്ദ്രങ്ങൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ നിരീക്ഷണത്തിലാണ്. ലഹരി ഉപയോഗം ഇത്തരം സ്ഥലങ്ങളിൽ വ്യാപകമായേക്കാമെന്ന സംശയമാണ് കാരണം. പച്ചകുത്താനെന്ന മറവിൽ ചിലയിടത്തെങ്കിലും ലഹരി കൈമാറ്റവും ഉപയോഗിക്കുന്നതായും സൂചനയുണ്ട്.നിരന്തരം നിരീക്ഷിക്കേണ്ട പത്തിടങ്ങളിൽ ജിമ്മുകളും ടർഫുകളും കളിക്കളങ്ങളും ഉൾപ്പെടും. അന്തർസംസ്ഥാന ബസ് സ്റ്റേഷനുകൾ, ബാറുകൾ, ഡി.ജെ പാർട്ടി കേന്ദ്രങ്ങൾ, പാഴ്സൽ, കൊറിയർ സ്ഥാപനങ്ങൾ, അരിഷ്ട കടകൾ, എഫ്.എൽ 1, എഫ്.എൽ 9 മദ്യശാലകൾ, അന്യസംസ്ഥാന ക്യാമ്പുകൾ എന്നിവ ഇത്തവണയും പട്ടികയിലുണ്ട്.
Source link



