സിലിണ്ടർ വിതരണത്തിൽ മുൻഗണന പുനഃനിശ്ചയിച്ചു

പ്രതിദിനം 70.05 ടൺ സിലിണ്ടറുകൾ അവശ്യസർവീസുകൾക്കായി നീക്കിവയ്ക്കുംതിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ അങ്കണവാടികളെയും പോഷകാഹാര കേന്ദ്രങ്ങളെയും വാതകം ഉപയോഗിക്കുന്ന ശ്മശാനങ്ങളെയും കൂടിയുൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.സിലിണ്ടർ ക്ഷാമത്തെ തുടർന്ന് മുഖ്യമന്ത്രി നേരത്തേ വിളിച്ചു ചേർത്ത എണ്ണക്കമ്പനികളുടെ പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിലാണു മുൻഗണനാപട്ടിക നിശ്ചയിച്ചത്. അങ്കണവാടികളെയും ശ്മശാനങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യം യോഗത്തിൽ ഉയർന്നതോടെയാണു തീരുമാനം.മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട അവശ്യസർവീസുകൾക്കു വിതരണം ചെയ്യാൻ പ്രതിദിനം 70.05 ടൺ എൽ.പി.ജി സിലിണ്ടരുകൾ നീക്കിവയ്ക്കും.ബാക്കിയുള്ള 80.55 ടൺ വിവിധ ജില്ലകൾക്കായി നീക്കിവയ്ക്കും. തുടർന്നു മറ്റു ജില്ലകൾക്കും ആനുപാതിക തോത് അനുവദിക്കും. ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതികൾക്കാണ് അവശ്യസർവീസുകൾക്കുള്ള വിതരണത്തിന്റെ മേൽനോട്ടം. സംസ്ഥാനതലത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പും സിവിൽ സപ്ലൈസ് കമ്മിഷണറുമാണ് നിരീക്ഷിക്കുക. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാന പ്രതിസന്ധിനിവാരണ സമിതിയും പ്രവർത്തിക്കും.ഭക്ഷ്യ സെക്രട്ടറിയാണ് കൺവീനർ ഇതിൽ ആഭ്യന്തരം,വ്യവസായം,ഊർജം,ഗതാഗതം, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാർ,സിവിൽ സപ്ലൈസ് കമ്മിഷണർ,ഡി.ജി.പി,എണക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളാണ്.
മുൻഗണനാ പട്ടിക ഇങ്ങനെ:
1. സർക്കാർ ആശുപത്രികൾ,മെഡിക്കൽ കോളേജുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
2. അത്യാഹിത, അടിയന്തര ചികിത്സ സ്വകാര്യ ആശുപത്രികൾ
3. വിദ്യാഭ്യാസ സ്ഥാപനങ്ങളും എസ്.സി,എസ്.ടി ഉൾപ്പെടെ ഹോസ്റ്റലുകളും റസിഡന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും
4. സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന കമ്മൂണിറ്റി കിച്ചൺ
5. അങ്കണവാടികളും പോഷകാഹാര കേന്ദ്രങ്ങളും
6. ദുരിതാശ്വാസ ക്യാംപുകളും അടിയന്തര ഷെൽറ്ററുകളും
7. സർക്കാർ അംഗീകൃത അഭയകേന്ദ്രങ്ങൾ,വൃദ്ധസദനങ്ങൾ,അനാഥാലയങ്ങൾ
8. സർക്കാർ സ്ഥാപനങ്ങളുടെയും ഐ.ടി പാർക്കിലെയും വ്യവസായ സ്ഥാപനങ്ങളുടെയും കാന്റീനുകൾ
9. പൊതുശ്മശാനങ്ങൾ
Source link



