LATEST

നെത‌ർലാന്റിൽ നിന്നും കേരളത്തിലെത്തിയ ദമ്പതികൾ പഠിച്ചെടുത്തത് ഒരുകാര്യം


തൊടുപുഴ: ഹോളണ്ട് സൈക്കിളിൽ ഇന്ത്യ മുഴുവൻ ചുറ്റിയടിച്ച് വിദേശദമ്പതികൾ. ഹോളണ്ട് സ്വദേശി ക്ലാസ് ഹൂഗ്ലണ്ടും ഭാര്യ ഹോസ്റ്റ് മരിയറ്റുമാണ് സ്വന്തം സൈക്കിളുമായി രാജ്യത്ത് എത്തിയത്. ഇന്ത്യയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ നെതർലണ്ടിൽ നിന്ന് ജനുവരി എട്ടിനാണ് മുംബയിലെത്തിയത്. ഇവിടെ നിന്ന് അഹമ്മദാബാദിലെത്തി 14ന് തുടങ്ങിയ യാത്ര പോർബന്തർ, മുംബയ്, ഗോവ, മംഗ്ളൂർ, മൈസൂർ, കോഴിക്കോട്, കൊച്ചി വഴി വാഴക്കുളത്തെത്തി. കദളിക്കാട് നെടുമല ലച്ചൂസ് ഹോം സ്റ്റേയിലാണ് തിങ്കളാഴ്ച എത്തിച്ചേർന്നത്. വാഴക്കുളത്തെ പ്രശസ്തമായ പൈനാപ്പിൾ മാർക്കറ്റ് സന്ദർശിച്ച ഇവർ കൈതച്ചക്ക തോട്ടങ്ങളും നേരിട്ട് കാണാനെത്തി. റബർടാപ്പിംഗും ഷീറ്റ് ഉണ്ടാക്കുന്നതുമെല്ലാം നേരിൽ കണ്ടു മനസിലാക്കി. ഒപ്പം റബർ ടാപ്പ് ചെയ്യാനും പഠിച്ചു. ഏറ്റവും വൃത്തിയുള്ള പുഴയെന്ന വിശേഷണം നൽകി തൊടുപുഴയാറിൽ നീന്തി കുളിച്ച ശേഷമാണ് അടുത്ത ലക്ഷ്യസ്ഥാനമായ ആലപ്പുഴയ്ക്ക് പോയത്.ദൗത്യം 4500 കിലോമീറ്റർഇഷ്ടം ഗ്രാമീണയാത്ര


Source link

Related Articles

Back to top button