LATEST
വേനൽ കടുത്തു; പാൽ ഉത്പാദനത്തിൽ ഇടിവ്

തിരുവനന്തപുരം: പൊരിവെയിലിൽ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പാൽ ഉത്പാദനം ഇടിയുന്നു. പ്രതിദിനം 18.5 ലക്ഷം ലിറ്റർ പാൽ വിൽക്കുന്ന മിൽമയ്ക്ക് ആറ് ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ട്.തിരുവനന്തപുരം മേഖലയിൽ ആറു ലക്ഷത്തിലധികം ലിറ്ററാണ് പ്രതിദിന വില്പന . അതിൽ രണ്ടര ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. തിരുവനന്തപുരത്ത് കുറവ് വരുന്ന പാൽ മുമ്പ് മലബാർ മേഖലയിൽ നിന്നാണ് എത്തിച്ചിരുന്നതെങ്കിലും അവിടെയും ഉത്പാദനം കുറഞ്ഞു.
Source link



