LATEST

എൽ.പി.ജിയുമായി ‘ശിവാലിക്’ കപ്പൽ ഗുജറാത്ത് തീരത്ത്


ന്യൂഡൽഹി: ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്ന ശിവാലിക് എന്ന കപ്പൽ ഇന്നലെ വൈകുന്നേരം ഗുജറാത്തിലെ മുണ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. രണ്ടാമത്തെ കപ്പൽ നന്ദാ ദേവി ഇന്ന് പുലർച്ചെ ഗുജറാത്ത് തീരത്തെത്തും. രണ്ടു കപ്പലുകളിലായി 92,712 മെട്രിക് ടൺ എൽ.പി.ജിയുണ്ട്.80,800 മെട്രിക് ടൺ ക്രൂഡ് ഒായിലുമായി യു.എ.ഇയിൽ നിന്ന് തിരിച്ച ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്കി’ സുരക്ഷിതമായി നീങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. കപ്പലും ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. നിലവിൽ 22 ഇന്ത്യൻ ചരക്ക് കപ്പലുകൾ ഹോർമുസിന്റെ പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.അതേസമയം, ഹോർമുസിൽ എണ്ണ ടാങ്കറുകളുടെ നീക്കം സുരക്ഷിതമാക്കാൻ നാവിക കപ്പലുകൾ വിന്യസിക്കുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഒരു ഉഭയകക്ഷി ചർച്ചയും നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മേഖലയിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന് ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണകൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങളോട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.


Source link

Related Articles

Back to top button