ലെജൻഡ് ശരവണന്റെ ലീഡർ ഏപ്രിൽ 3ന്

ലെജൻഡ് ശരവണൻ ടൈറ്റിൽ റോളിൽ എത്തുന്ന ’ലീഡർ ഏപ്രിൽ 3ന് ലോകവ്യാ പകമായി റിലീസിന് എത്തുന്നു. ആർ. എസ്. ദുരൈ സെന്തിൽകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അധോലോകവും പൊലീസ് സേനയും തമ്മിൽ നടത്തുന്ന കടുത്ത പോരാട്ടത്തിൽ അകപ്പെടുന്ന സാധാരണക്കാരനെ ചുറ്റിപ്പറ്റി ഹൈ-വോൾട്ടേജ് ആക്ഷൻ ഡ്രാമയായി ലീഡർ ഒരുക്കുന്നു. ഒരു മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. മാസ് ആക്ഷൻ നിറഞ്ഞ ചിത്രത്തിന്റെ ലോകത്തേക്ക് പ്രേക്ഷകരെ ടീസർ കൂട്ടി കൊണ്ട് പോകുന്നു.ലെജൻഡ് ശരവണന്റെ ഗംഭീര ആക്ഷൻ സീക്വൻസുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടി .പായൽ രജ്പുത് നായികയാകുന്ന ചിത്രത്തിൽ ഷാം, ആൻഡ്രിയ ജെറമിയ, ലാൽ, പ്രഭാകർ, അമൃത അയ്യർ, വി. ടി. വി ഗണേഷ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഛായാഗ്രഹണം എസ്. വെങ്കിടേഷ്, സംഗീതംജിബ്രാൻ വൈബോധ, എഡിറ്റിംഗ്
പ്രദീപ് ഇ. രാഗവ്, ആക്ഷൻ മഹേഷ് മാത്യു , ലെജൻഡ് ശരവണ സ്റ്റോർസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വമ്പൻ കാൻവാസിൽ നിർമ്മിക്കുന്ന ചിത്രം അടുത്ത മാസം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. പി.ആർ.ഒ- ശബരി.
Source link



