10 വർഷത്തിനുശേഷം വിക്രമിന്റെ ധ്രുവനച്ചത്തിരം അടുത്ത മാസം റിലീസ് ചെയ്തേക്കും

ചിയാൻ വിക്രം ആരാധകർ പത്തുവർഷമായി കാത്തിരിക്കുന്ന ധ്രുവനച്ചത്തിരം അടുത്തമാസം റിലീസ് ചെയ്തേക്കും. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടും തിയേറ്ററിൽ എത്താതിരുന്ന ചിത്രം ആണ് ധ്രുവനച്ചത്തിരം. 2016 ൽ ചിത്രീകരണം ആരംഭിച്ച ധ്രുവനച്ചത്തിരം പലതവണ റിലീസ് മാറ്റിയെങ്കിലും ചിത്രത്തെ ചിയാൻ വിക്രം ആരാധകർ മാത്രം മറന്നിട്ടില്ല.
പലതവണ ആരാധകരെ പ്രതീക്ഷയുടെ കൊടുമുടി കയറ്റുകയും അതേപടി തിരിച്ചിറക്കുകയും ചെയ്തു . ചിത്രത്തിന്റെ ട്രെയിലർ വാനോളം പ്രതീക്ഷ നൽകുകയും ചെയ്തിട്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് സിനിമ എത്തിയില്ല.
സ്പൈത്രില്ലറായ ധ്രുവനച്ചത്തിരം ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതൽ ചിത്രത്തിന്റെ ജോലികൾ നിറുത്തുകയും പിന്നീട് പുനരാരംഭിക്കുകയുമായിരുന്നു.
ചിത്രത്തിൽ രഹസ്യ അന്വേഷണ ഏജന്റായ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, ഋതുവർമ്മ, സിമ്രാൻ, പാർത്ഥിപൻ, വിനായകൻ, രാധിക ശരത് കുമാർ, ദിവ്യദർശിനി, മുന്ന, സതീഷ് കൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
രണ്ട് ഭാഗങ്ങളായി ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ചിത്രത്തിന് ധ്രുവനച്ചത്തിരം : ചാപ്ടർ വൺ: യുദ്ധ ഖാണ്ഡം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.ധ്രുവനച്ചത്തിരം റിലീസ് ചെയ്യുന്നതുവരെ പുതിയ സിനിമകളൊന്നും സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന് കഴിഞ്ഞവർഷം ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനുശേഷം നടനായി മലയാളം ഉൾപ്പെടെ പല ഭാഷകളിൽ ഗൗതം മേനോനെ പ്രേക്ഷകർ കണ്ടു.
Source link



