LATEST

അയൽവാസിയെ മദ്ധ്യവയസ്കൻ വെടിവച്ചു കൊലപ്പെടുത്തി


അങ്കമാലി/കാലടി: പിതാവിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ അയൽവാസിയെ വിമുക്തഭടനായ മകൻ എട്ടു കൊല്ലത്തിനു ശേഷം വെടിവച്ചു കൊന്നു. പ്രതി തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. അങ്കമാലി മഞ്ഞപ്ര കോതായിപ്പാലത്തിന് സമീപം ഇന്നലെ വൈകിട്ട് 6.45നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.കെ.എസ്.ആർ.ടി.സി റിട്ട. ബസ് ഡ്രൈവറായ അയ്യമ്പുഴ ഉപ്പുകല്ല് കിലുക്കൻ വീട്ടിൽ ജോസാണ് (51) വെടിയേറ്റ് മരിച്ചത്. മുൻ ബി.എസ്.എഫ് ജവാനും അയൽവാസിയുമായ കാളാംപറമ്പിൽ വീട്ടിൽ പോളിയാണ് (57) വെടിയുതിർത്തത്. പാലത്തിന് സമീപം കോതായി തോട്ടിൽ ജോസ് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് പോളി തോക്കുമായി എത്തിയതും വെടിയുതിർത്തതും.


Source link

Related Articles

Back to top button