LATEST

പാലക്കാട് ഉൾപ്പെടെ 11 സ്വതന്ത്രർ: 81 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം


തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം 86 സീറ്റുകളിൽ മത്സരിക്കും. ഇതിൽ 75 ൽ പാർട്ടി സ്ഥാനാർത്ഥികളും, ബാക്കി 11 സീറ്റുകളിൽ സ്വതന്തരുമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 81 സീറ്രുകളിലെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഇന്നലെ പ്രഖ്യാപിച്ചു. പാലക്കാട് ഉൾപ്പെടെ അഞ്ച് സീറ്റുകളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം56 എം.എൽ.എമാർ മത്സര രംഗത്തുണ്ട്. പി.ബിയിൽ നിന്ന് പിണറായി മാത്രമാണ് മത്സരിക്കുന്നത്- ധർമ്മടത്ത് പേരാവൂരിൽ കെ.കെ.ശൈലജ മത്സരിക്കും. 9 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ.ഷംസീറിനും എം.എം.മണിക്കും സീറ്റില്ല.


Source link

Related Articles

Back to top button