LATEST
മുതലപ്പൊഴിയിലെ മണ്ണ് ദേശീയപാത നിർമ്മാണത്തിന് ഉപയോഗിക്കും

തിരുവനന്തപുരം:പെരുമാതുറയിൽ മത്സ്യവള്ളങ്ങൾക്കും ബോട്ടുകൾക്കും അപകടമുണ്ടാക്കുന്ന മുതലപ്പൊഴിയിലെ മണ്ണ് റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ ദേശീയ പാത അതോറിറ്റിക്ക് മന്ത്രിസഭായോഗം അനുമതി നൽകി.അതിന്റെ ചെലവ് സർക്കാരിന്റെ ചുമതലയിൽ നിന്ന് ഒഴിവാകുമെന്നതും ഈ മണ്ണ് മറ്റൊരാവശ്യത്തിനും ഉപയോഗിക്കാൻ കഴിയില്ലെന്നുമുള്ള റിപ്പോർട്ട് പരിഗണിച്ചാണിത്.മുതലപ്പൊഴിയിൽ മണ്ണ് മൂടിയത് മൂലം മീൻപിടിക്കാൻപോകാതെവന്ന 2433 മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 8കോടിരൂപയെടുത്ത് 91 ദിവസത്തെ കൂലിക്ക് തുല്യമായ തുക നൽകാനും തീരുമാനിച്ചു.
Source link



