പുതുച്ചേരിയിൽ സീറ്റ് ധാരണ എൻ.ഡി.എ ഒരു ചുവട് മുന്നിൽ

പുതുച്ചേരി: പുതുച്ചേരിയിൽ ചരിത്രത്തിലാദ്യമായി എൻ.ഡി.എ ഭരണം നേടിയ തിരഞ്ഞെടുപ്പായിരുന്നു 2021ലേത്. 30 സീറ്റുകളിൽ 16ഉം നേടി. ഇത്തവണ അത് നിലനിറുത്തുമോ,’ഇന്ത്യ” മുന്നണി അധികാരം പിടിക്കുമോയെന്നത് പ്രവചനാതീതം. എൻ.ഡി.എ പാർട്ടികളുടെ സീറ്റ് വിഭജനം വെള്ളിയാഴ്ച പൂർത്തിയായി. ‘ഇന്ത്യ” മുന്നണിയാകട്ടെ ശനിയാഴ്ച ചർച്ച തുടങ്ങിയെങ്കിലും സീറ്റ് വിഭജനം ഇന്നേ പൂർത്തിയാക്കൂ.’ഇന്ത്യ” മുന്നണിയിൽ കോൺഗ്രസ്,ഡി.എം.കെ ചർച്ചയാണ് ശനിയാഴ്ച നടന്നത്. പി.സി.സി പ്രസിഡന്റ് വി. വൈത്തിലിംഗവും ഡി.എം.കെ കോ-ഓർഡിനേറ്റർ എസ്. ജഗത്രക്ഷനും നേതൃത്വം നൽകിയ ചർച്ചയിൽ കോൺഗ്രസ് 16ൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ സീറ്റ് നില തുടരാമെന്ന് ഡി.എം.കെയും പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 14 സീറ്രിലും ഡി.എം.കെ 13ലുമാണ് മത്സരിച്ചത്. ഓരോ സീറ്റ് സി.പി.ഐക്കും വി.സി.കെക്കും നൽകി. യാനം മണ്ഡലത്തിൽ സഖ്യം ഒരു സ്ഥാനാർത്ഥിയെയും നിറുത്തിയില്ല.
Source link



