CINEMA

എൽപിജി ക്ഷാമം; നിർണായക നീക്കവുമായി കേരള സർക്കാർ, സ്റ്റോക്ക് മോണിറ്റർ ചെയ്യും


തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയെ നേരിടാൻ വാർ റൂം ആരംഭിച്ച് കേരളം. പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്തിനകത്ത് എൽപിജി വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിവിൽ സപ്ലെെസ് കമ്മീഷണറേറ്റിൽ ഒരു വാർ റൂം സജ്ജമാക്കിയിട്ടുള്ളത്. എൽപിജി സ്റ്റോക്ക് കൃത്യമായി മോണിറ്റർ ചെയ്യും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നൽകണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി ആർ അനിൽ കത്ത് നൽകി.


Source link

Related Articles

Back to top button