LATEST

ഇന്റേൺഷിപ്പ് നിർബന്ധമാക്കി മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതി


തിരുവനന്തപുരം: നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ അടുത്ത അദ്ധ്യയന വർഷം മുതൽ അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതി പ്രസിദ്ധീകരിച്ചു. ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, അനസ്തീഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, സൈക്കോളജി, റേഡിയേഷൻ തെറാപ്പി, ഫിസിഷ്യൻ അസോസിയേറ്ര് സ്റ്റഡീസ്, ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ്, റെസ്പിറേറ്ററി ടെക്നോളജി, മെഡിക്കൽ ലബോറട്ടറി സയൻസ്, എമർജൻസി മെഡിക്കൽ ടെക്നോളജിസ്റ്റ്, ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ്, എമർജൻസി മെഡിക്കൽ ടെക്നോളജിസ്റ്റ്, ഒപ്ടോമെട്രി, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്നോളജി, ഡയാലിസിസ് തെറാപ്പി ടെക്നോളജിസ്റ്റ് ബിരുദ കോഴ്സുകൾക്കാണ് പുതിയ പാഠ്യപദ്ധതി. ബിരുദ കോഴ്സുകളുടെ അവസാന ഒരു വർഷവും ഡിപ്ലോമ കോഴ്സുകളുടെ അവസാന ആറുമാസവും നിർബന്ധിത ഇന്റേൺഷിപ്പ് ഉണ്ടാവും. പാഠ്യപദ്ധതിയുടെ വിവരങ്ങൾ ncahp.abdm.gov.in ൽ. അംഗീകാരം ഇല്ലാത്ത കോളേജുകളിലോ കോഴ്സുകളിലോ പഠിക്കുന്നവർക്ക് കേന്ദ്ര / സംസ്ഥാന രജിസ്‌ട്രേഷൻ ലഭിക്കില്ല. വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ, ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം – 695011 വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0471-2762312.


Source link

Related Articles

Back to top button