CINEMA
തുമ്മിയതിനിടയിൽ ശ്വാസകോശത്തിൽ ഭക്ഷണം കയറി; ബോധരഹിതനായി കാർത്തിക് സൂര്യ

ഭക്ഷണം കഴിക്കുന്നതിനിടെ തുമ്മിയതുമൂലം ആരോഗ്യം ഗുരുതരാവസ്ഥയിലായ അനുഭവം പങ്കുവച്ച് അവതാരകൻ കാർത്തിക് സൂര്യ. തുമ്മയതിന്റെ ശക്തിയിൽ ഭക്ഷണാംശം ശ്വാസകോശത്തിൽ കയറിയതിനെത്തുടർന്ന് ആരോഗ്യം വഷളാവുകയായിരുന്നു. തുമ്മിയതു മാത്രമെ ഓർമ്മയുള്ളെന്നും പിന്നീട് താൻ അബോധാവസ്ഥയിലായിരുന്നെന്നും കാർത്തിക് സൂര്യ പറയുന്നു. ‘രാത്രി ഫുഡ് കഴിച്ചപ്പോൾ ഞാനൊന്നു തുമ്മി. അപ്പോൾ ഭക്ഷണം എന്റെ വായിലുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ ഞാൻ കണ്ടത് വർഷ എന്റെ മുതുകിൽ തടവി ഛർദിപ്പിക്കാൻ ശ്രമിക്കുന്നതാണ്’- കാർത്തിക് പറയുന്നു.
Source link



