CINEMA

‘അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനം’; നടി ഷംന കാസിം വീണ്ടും അമ്മയായി


വീണ്ടും അമ്മയായതിന്റെ സന്തോഷം പങ്കുവച്ച് നടി ഷംന കാസിം. ഇന്ന് പുലർച്ചയാണ് ഷംന ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ‘അല്ലാഹുവിന്റെ വിലപ്പെട്ട സമ്മാനം’ എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ട് ഭർത്താവ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഷാനിദ് അറിയിച്ചു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒട്ടേറെ പേരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. ‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്‌നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രസവമാണ്. അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഡോ. സഫ ഫാത്തിമയ്ക്കും ലേബർ റൂമിലും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ നഴ്സുമാർക്കും ആസ്റ്റർ ഹോസ്പിറ്റലിലെ ടീമിനും നന്ദി. പ്രാർത്ഥനയിൽ ഞങ്ങളെയും ചേർത്തുനിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദി’-ഷാനിദ് ആസിഫ് അലി സോഷ്യൽ മീഡിയയിൽ കുറിച്ചു


Source link

Related Articles

Back to top button