LATEST

ഓർഡർ നൽകിയിട്ടും ഭക്ഷണമില്ല, ചോദ്യം ചെയ്‌ത കൊല്ലം സ്വദേശിയെ ചട്ടുകം കൊണ്ടടിച്ച് കടക്കാരൻ

മൂന്നാർ: ഓർഡർ നൽകി കാത്തിരുന്നിട്ടും ഭക്ഷണം നൽകാത്തത് ചോദ്യം ചെയ്‌‌ത യുവാവിനെ ആക്രമിച്ച് തട്ടുകടക്കാരൻ. വിനോദസ‌ഞ്ചാരിയായ യുവാവിനെ ചട്ടുകം കൊണ്ട് തലയ്‌ക്കടിച്ചാണ് കടക്കാരൻ ആക്രമിച്ചത്. പരിക്കേറ്റ‌ കൊല്ലം സ്വദേശി എം.ഷംനാദ് (33) ടാറ്റ‌ാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്‌ച രാത്രി പത്തുമണിയോട് കൂടി പോസ്‌റ്റ് കവലയിലെ തട്ടുകടയിലായിരുന്നു സംഭവം.

രാത്രി സുഹൃത്തുമൊത്താണ് യുവാവ് ഭക്ഷണം കഴിക്കാനെത്തിയത്. ഓർഡർ നൽകി കാത്തിരുന്നിട്ടും ഭക്ഷണം കിട്ടിയില്ലെന്നു മാത്രമല്ല അവർക്ക് ശേഷം വന്നവർക്ക് ഭക്ഷണം നൽകുകയും ചെയ്‌തു. ഇതു ചോദ്യം ചെയ്‌തതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലാണ് ഇരുമ്പു ചട്ടുകം ഉപയോഗിച്ച് കടക്കാരൻ ആക്രമിക്കാൻ തുടങ്ങിയത്. തലയ്‌ക്കും മുഖത്തും ചട്ടുകം കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ യുവാവിനെ സുഹൃത്തും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button