CINEMA

‘300 കോടിയുടെ ആസ്‌തി കൈക്കലാക്കാനുള്ള ശ്രമം’; എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിൽ പ്രതികരിച്ച് ഗണേശ് കുമാർ


പത്തനാപുരം: പത്തനാപുരം എൻഎസ്‌സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിൽ പ്രതികരിച്ച് മന്ത്രി ഗണേശ്‌ കുമാർ. പത്തനാപുരം എൻഎസ്‌എസ് യൂണിയന് 300 കോടിയുടെ ആസ്‌തിയുണ്ടെന്നും അത് കൈക്കലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നിലവിലെ നടപടികളെന്നും മന്ത്രി ആരോപിച്ചു. ‘ ആർ ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ 64 വർഷംകൊണ്ട് പത്തനാപുരം എൻഎസ്എസ് യൂണിയന് 300 കോടി രൂപയുടെ ആസ്‌തിയുണ്ട്. ഇത് കൈക്കലാക്കാനുള്ള പരിപാടിയുടെ ഭാഗമാണിത്’- ഗണേശ്‌ കുമാർ പറഞ്ഞു.


Source link

Related Articles

Back to top button