ആട് 3 യിൽ വേദികയുടെ ഐറ്റം ഡാൻസ്

ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 : വൺ ലാസ്റ്റ് റൈഡ് - പാർട് വണ്ണിൽ വേദികയുടെ ഐറ്റം ഡാൻസ് . ആട് 3 യിൽ ഒരു പ്രമുഖ ചലച്ചിത്ര താരംഐറ്റം ഡാൻസ് ചെയ്യുന്നുണ്ടെന്ന തരത്തിൽ പല പേരുകളും സമൂഹമാദ്ധ്യമത്തിൽ ഉയർന്നിരുന്നു . എന്നാൽ അത് വേദികയാണ് ട്. മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന വേദിക, ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിൽ ആലീസായി പ്രേക്ഷകരുടെ മനം കവർന്നു. വെൽക്കം ടു സെൻട്രൽ ജയിൽ, ശൃംഗാരവേലൻ തുടങ്ങിയ ചിത്രങ്ങളിലും നായികയായി. അഴിച്ചിട്ടിരിക്കുന്ന മുടിയിഴകളാണ് വേദികയുടെ പ്രത്യേകത. മദ്രാസി വലിയ വിജയം നേടിയതോടെ വേദിക തെലുങ്കിൽ തുടക്കം കുറിച്ചു. ശിവകാശി എന്ന ചിത്രത്തിലാണ് തെലുങ്കിൽ ആദ്യം അഭിനയിച്ചത്.
മഹാരാഷ്ട്രയിലെ ബോലാപൂരിൽ ജനിച്ച വേദിക, യുകെയിലാണ് പഠിച്ചത്. മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ച വേദിക നടൻ സൂര്യയോടൊപ്പം ആദ്യമായാണ് പരസ്യചിത്രത്തിൽ അഭിനയിച്ചത്. തുടർന്ന് കന്നടയിലും ഹിന്ദിയിലും വേഷമിട്ട വേദിക സമൂഹമാദ്ധ്യമങ്ങളിൽ അതീവ ഗ്ളാമറസായ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.
അതേസമയം ആട് 3 മാർച്ച് 19 ന് റിലീസ് ചെയ്യും. ഇന്ദ്രൻസ്, വിനായകൻ, സൈജുകുറുപ്പ്, സണ്ണി വയ്ൻ, ബിജുക്കുട്ടൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കുന്നു.
Source link



